← All news Public Notices

മികവിന്റെ മാതൃകയായി എരുതുംകടവ് ഗവ. എൽ.പി. സ്കൂൾ

19 August 2026

വിദ്യാനഗർ അഞ്ചുവർഷം മുമ്പ് 33 കുട്ടികൾ മാത്രം പഠിച്ചി രുന്ന എരുതുംകടവ് ഗവ. എൽ. പി. സ്കൂൾ ഇന്ന് പ്രീപ്രൈമറി വി ഭാഗമുൾപ്പെടെ 186 കുട്ടികളു ടെ കുരുന്നുചിരികളാൽ നിറയു കയാണ്. ശീതീകരിച്ച കംപ്യൂട്ടർ ലാബും ഡിജിറ്റൽ അധ്യാപന ബോർഡുകളോടുകൂടിയ ക്ലാസ് മുറികളും കുട്ടികൾക്ക് കളിച്ചുല്ല സിക്കാൻ മനോഹരമായ പാർ ക്കും വിശാലമായ മികച്ച ഭക്ഷണ ശാലയും. മുറ്റത്ത് വിവിധയിനം ജൈവപച്ചക്കറികൾ വിളയുന്ന തോട്ടവും. പൊതുവിദ്യാലയങ്ങ ളുടെ മികവിന്റെ മാതൃകയായി മാറിയിരിക്കുകയാണ് എരുതും കടവ് സ്കൂൾ.
ആകർഷകമായ പഠനാന്ത രീക്ഷവും മികച്ച ഭൗതികസൗക ര്യങ്ങളും ഒരുക്കിയതോടെ കു ട്ടികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ഗ്രാമ-ബ്ലോ ക്ക് പഞ്ചായത്ത് പദ്ധതിയിലും കേന്ദ്ര ധനകാര്യ കമ്മിഷനിൽനി ന്നുള്ള സഹായധനവും എം.പി. യുടെ പ്രാദേശിക വികസനനിധി യിൽനിന്നുള്ള സഹായവും സ്കൂളി ന്റെ ഭൗതിക സാഹചര്യങ്ങൾ എരുതുംകടവ് ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപിക ജാക്വിലിൻ റീനയെ ചെങ്കള ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന കർഷകദിനത്തിൽ കല്ലട്ര മാഹിൻ എം.എൽ.എ. ആദരിച്ചപ്പോൽച്ചപ്പെടുത്തുന്നതിന് ലഭിച്ചിട്ടുണ്ട്.

കാർഷികരംഗത്തുൾപ്പെടെ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രഥമാധ്യാ പിക ജാക്വിലിൻ റീനയെ കർഷ കദിനാഘോഷത്തിൻ്റെ ഭാഗമാ യി ചെങ്കള പഞ്ചായത്തിൽ നട ന്ന ചടങ്ങിൽ കല്ലട്ര മാഹിൻ എം എൽ.എ. ആദരിച്ചു. എസ്. എം.സി. ചെയർമാൻ ജലീൽ എരുതുംകടവ്, പി.ടി.എ. പ്രസി ഡൻ്റ് പി.എ.ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്ക ളും നാട്ടുകാരും സ്കൂളിൻ്റെ പ്രവർ ത്തന മികവിന് പിന്നിൽ അധ്യാപകർക്കൊപ്പമുണ്ട്.