← All announcements
Development
കല്ലട്ക്ക ചെർക്കള റോഡ് നവീകരണം ഉടൻ തുടങ്ങും
19 Aug 2026
കാസർകോട് നിയോജക മണ്ഡ ലത്തിലെ കല്ലട്ക്ക ചെർക്കള റോഡ് നവീകരണ പ്രവൃ ത്തിയുടെ പൂർത്തീ കരണത്തിന് പദ്ധതി നിർവ്വഹണ ഏജൻസിയായ കെ.ആർ.എഫ്ബിക്ക് കിഫ്‌ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശം നൽകി. കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രത്യേ ക നിർദ്ദേശ പ്രകാര മാണ് നടപടി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽ കാതെ സാങ്കേതിക തടസ്സത്തിൽ പെട്ടിരുന്ന 29.83 കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പരക്കെ ചെറുതും വലുതു മായ കുഴികൾ നിറഞ്ഞും പൊട്ടി പൊളിഞ്ഞും റോഡിൽ ഗതാഗത ദുരിതം നേരിടുകയാണ്. ഇപ്പോഴത്തെ നടപടി പ്രകാരം റോഡ് പൂർണ്ണ സജ്ജമാകുന്ന തോടെ ജനങ്ങ ളുടെ കാത്തിരിപ്പിനും, യാത്രാ ദുരിതത്തിനും വിരാമമാകും.